Thursday, March 11, 2010
Wednesday, March 10, 2010
ഒരു പഴയ കഥ , തിരുവനന്തപുരത്തെ മുസിയം വളപ്പില്‍ ആര്‍ട്ട് ഗ്യാലറി യുടെ അടുത്ത് ഒരു വലിയ തണല്‍ മരം ഉണ്ട്. അരയാല്‍.നല്ല തണല്‍. കാറ്റ് ഒഴുകി വരും. അവിടെ ഞങ്ങളില്‍ ചിലര്‍ ഒത്തുചേരും കഥ പറയും കവിത പാടും. കൊച്ചു വര്‍ത്തമാനം പറയും. വന യാത്രകള്‍ ആലോചിക്കും. പരിസ്ഥിതി എന്നാല്‍ പരസ്പര സ്നേഹവും വിശ്വാസവും അടുപ്പവും എല്ലാം ചേരുന്നതാണെന്ന് വിശ്വസിച്ചിരുന്നു. കൂട്ടായ്മകള്‍ സംഘടനകള്‍ ആകുന്നതും അവ പ്രസ്ഥാനങ്ങള്‍ ആകുന്നതും കൂട്ടുകാര്‍ തെറ്റി പിരിയുന്നതും ഞങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ട് സംഘടനകള്‍ വേണ്ടെന്നു വച്ചിരുന്നു. പുഴയ്ക്കും കാറ്റിനും വനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ തോല്‍ക്ക്കുമ്പോഴും . അതെല്ലാം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടം ആയിരുന്നു അത് .അതിനു പേര് തണല്‍ കൂട്ടം . ഞങ്ങള്‍ക്ക് മുന്‍പും ആരൊക്കെയോ ഇങ്ങനെ ഒത്തു ചേര്‍ന്നിരുന്നു പോലും. അന്ന് ഒത്തുചേര്‍ന്ന കൂട്ടം പിരിഞ്ഞു . അവരൊക്കെ മനസുകളില്‍ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ടാകണം . ചിലപ്പോള്‍ നമുക്ക് ഈ വഴികളില കണ്ടുമുട്ടാന്‍ ആയേക്കും.സ്നേഹം സൂക്ഷിക്കുക മനസ്സില്‍ .അതാണ് തണല്‍www.thanakoottam.blogspot.com
Subscribe to:
Posts (Atom)